കോഴിക്കോട്: കഴിഞ്ഞ ദിവസം ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ സമരാനുകൂലികളും പൊലീസും തമ്മില്‍ വലിയ സംഘര്‍ഷം. സംഘര്‍ഷത്തിനിടയാക്കിയത് കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ അടക്കമുള്ള വാഹനങ്ങൾ തടയാന്‍ സമരാനുകൂലികൾ ശ്രമിച്ചതാണ്. സ്വകാര്യ ബസ് ജീവനക്കാരും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷത്തിൽ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റടക്കം ആറുപേര്‍ അറസ്റ്റിലായി.
Also Read : ഗുണനിലവാരമില്ലാത്ത ഉപ്പ് വിറ്റു; വിതരണക്കാർക്കും ഉൽപാദകർക്കും പിഴ
സമരാനുകൂലികള്‍ കടകള്‍ അടപ്പിച്ചു. ജനങ്ങൾ ഹർത്താലുമായി സഹകരിച്ചെങ്കിലും സിപിഎം അനുഭാവമുള്ള പൊലീസുകാരാണ് സംഘർഷമുണ്ടാക്കിയതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. കാലങ്ങളായി കോൺഗ്രസ് ഭരിച്ചിരുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്കിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്–സിപിഎം പ്രവർത്തകർ തമ്മിൽ കനത്ത സംഘർഷമാണുണ്ടായത്. സിപിഎം പിന്തുണ നൽകിയ ജനാധിപത്യ സംരക്ഷണ സമിതി കോൺഗ്രസിൽ നിന്നു ബാങ്ക് പിടിച്ചെടുത്തു.