CMDRF

ജാമിയ മിലിയ സർവകലാശാല ക്യാമ്പസിൽ സംഘർഷം

രംഗോലി ചിലർ നശിപ്പിച്ചു എന്നാരോപിച്ചാണ് വിദ്യാർത്ഥികൾ തമ്മിൽ തർക്കം തുടങ്ങിയത്.

ജാമിയ മിലിയ സർവകലാശാല ക്യാമ്പസിൽ സംഘർഷം
ജാമിയ മിലിയ സർവകലാശാല ക്യാമ്പസിൽ സംഘർഷം

ഡൽഹി: ജാമിയ മിലിയ സർവകലാശാല ക്യാമ്പസിൽ സംഘർഷം. ക്യാമ്പസിലെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള രംഗോലിക്ക് ശേഷം രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. രംഗോലി ചിലർ നശിപ്പിച്ചു എന്നാരോപിച്ചാണ് വിദ്യാർത്ഥികൾ തമ്മിൽ തർക്കം തുടങ്ങിയത്.

തർക്കം പിന്നെ സംഘർഷത്തിലേക്ക് മാറുകയായിരുന്നു. സംഘർഷം കൂടുതൽ ക്രമസമാധാന പ്രശ്നത്തിലേക്ക് കടക്കാത്തതിനാൽ പൊലീസ് ക്യാമ്പസിന് പുറത്ത് നിലയുറപ്പിച്ചു.

Top