CMDRF

കാക്കനാട് ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം: വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

ചായക്കടയില്‍വെച്ചുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു

കാക്കനാട് ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം: വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു
കാക്കനാട് ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം: വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

കൊച്ചി: കാക്കനാട് ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം. ചിറ്റിലപ്പിള്ളി സ്‌ക്വയറിന് സമീപം വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ചായക്കടയില്‍വെച്ചുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഭാരത് മാതാ കോളേജിലെ വിദ്യാര്‍ത്ഥിയായ കാസര്‍കോട് സ്വദേശി ഇജോ സെബാസ്റ്റിയന് കുത്തേറ്റു.

Also Read: പിതാവിനെ കൊലപ്പെടുത്തിയെന്ന് യുവാവിന്റെ പരാതി; അസ്ഥികൂടം കണ്ടെടുത്തു

വാക്കേറ്റത്തിനിടെ ഇക്രു എന്ന ആള്‍ ഇജോയുടെ മുതുകില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇക്രു ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരാളെ അറസ്റ്റ് ചെയ്തതായാണ് വിവരം.

Top