ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു

കൊല്ലപ്പെട്ടത് പാക് ഭീകരനെന്നാണ് സൂചന. മേഖലയില്‍ ഭീകര സാന്നിധ്യത്തെ കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ സേന തിരച്ചില്‍ നടത്തുകയായിരുന്നു.

ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു
ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ വീണ്ടും ഏറ്റുമുട്ടല്‍. സോപ്പോറിലെ രാംപോരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടത് പാക് ഭീകരനെന്നാണ് സൂചന. മേഖലയില്‍ ഭീകര സാന്നിധ്യത്തെ കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ സേന തിരച്ചില്‍ നടത്തുകയായിരുന്നു. ഈ തിരച്ചിലിനിടയിലാണ് സേനയ്ക്ക് നേരെ വെടിവെപ്പുണ്ടാകുന്നത്. തുടര്‍ന്ന് ഇത് ഒരു ഏറ്റുമുട്ടലിലേക്ക് എത്തുകയുമായിരുന്നു.

Also Read: അമേരിക്കയുടെ അവകാശ വാദം അടിസ്ഥാനരഹിതം; ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന റിപ്പോര്‍ട്ട് തള്ളി ഇറാന്‍

കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. ഇപ്പോഴും മേഖല കേന്ദ്രീകരിച്ച് സൈനിക നടപടി പുരോഗമിക്കുകയാണ്. കൂടുതല്‍ ഭീകരര്‍ ഇവിടെയുള്ളതായാണ് സേനയ്ക്ക് ലഭിച്ച വിവരം.

Top