CMDRF

ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 36 ഭീകരരെ വധിച്ചു

എകെ 47 റൈഫിളുകളും സെൽഫ് ലോഡിങ് റൈഫിളും കണ്ടെടുത്തതായും ഉദ്യോ​ഗസ്ഥർ അറിയിച്ചു

ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 36 ഭീകരരെ വധിച്ചു
ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 36 ഭീകരരെ വധിച്ചു

ഡൽഹി: ഛത്തീസ്‌ഗഢിലെ ദന്തേവാഡയിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ നടന്ന ഏറ്റുമുട്ടലിൽ 36 മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പൊലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും വനമേഖലയിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

എകെ 47 റൈഫിളുകളും സെൽഫ് ലോഡിങ് റൈഫിളും കണ്ടെടുത്തതായും ഉദ്യോ​ഗസ്ഥർ അറിയിച്ചു. വലിയ തരത്തിലുള്ള മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഇന്നലെ ഓർച്ച, ബർസൂർ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ഗോവൽ, നെന്തൂർ, തുൽത്തുളി എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലേക്ക് സംയുക്ത ഓപ്പറേഷനായി പ്രത്യേക സംഘത്തെ അയച്ചിരുന്നു.

നെന്തൂർ-തുൾത്തുളിക്ക് സമീപമുള്ള വനമേഖലയിൽ ഇന്ന് ഉച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇനിയും മാവോയിസ്റ്റുകളെ പിടികൂടാൻ ഉണ്ടെന്നും സുരക്ഷാ സേന ഉദ്യോ​ഗസ്ഥൻ അറിയിച്ചു. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് കലാപത്തിനെതിരായ പോരാട്ടത്തിൽ സുരക്ഷാ സേനയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഈ ഏറ്റുമുട്ടലെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പറഞ്ഞു. ഇതൊരു വലിയ ഓപ്പറേഷനാണെന്നും സുരക്ഷാ സേനയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.

Top