ഡല്‍ഹി: ആദ്യ ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ അവസാനിക്കാനിരിക്കെ തുടര്‍ച്ചയായി മൂന്നാം ദിവസവും ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പൂഞ്ചിലെ പത്തനട്ടീര്‍ മേഖലയിലാണ് രാവിലെ ഏറ്റുമുട്ടല്‍ തുടങ്ങിയത്. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. വൈകിട്ടും സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. വൈകിട്ട് കത്വയിലും ഏറ്റുമുട്ടലുണ്ടായി. കത്വയില്‍ ബനി വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
മൂന്നു ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇവരിലൊരാള്‍ സംഘടനയുടെ കമാന്‍ഡര്‍മാരില്‍ ഒരാളെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ചയാണ് ജമ്മുകശ്മീരിലെ ആദ്യ ഘട്ട വോട്ടിംഗ്. അനന്ത്‌നാഗ്, പുല്‍വാമ, ഷോപിയാന്‍, കുല്‍ഗാം ജില്ലകളിലെ 16 മണ്ഡലങ്ങള്‍ക്കൊപ്പം ചെനാബ് താഴ്വരയിലെ ദോഡ, കിഷ്ത്വാര്‍, റാംബാന്‍ ജില്ലകളിലെ എട്ടു സീറ്റുകളിലും വോട്ടെടുപ്പുണ്ട്. വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള ഭീകരരുടെ ശ്രമങ്ങളെ എന്തുവിലകൊടുത്തും പരാജയപ്പെടുത്താനുള്ള നീക്കമാണ് സൈന്യം നടത്തുന്നത്.