ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

അനന്തനാഗ് ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്

ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ജമ്മുകാശ്മീരിൽ രണ്ട് ഭീകരരെ വധിച്ചെന്ന് സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. അനന്തനാഗ് ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരന്റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ലെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജമ്മുകാശ്മീരിലെ ശ്രീനഗറിലെ ബന്ദിപോര ജില്ലയിലും ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായും റിപ്പോർട്ടുകളുണ്ട്. ഖാൻയാറിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

Also Read: ഇന്ത്യൻ റെയിൽവേയ്ക്ക് 30,000 രൂപ പിഴ

ഇന്ന് രാവിലെ നഗരത്തിലെ ഖാൻയാർ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സുരക്ഷാ സേന കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ ആരംഭിച്ചിരുന്നു. സൈന്യത്തിന്റെ തിരച്ചിലിനിടെ ഭീകരർ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് സൈന്യം അറിയിച്ചു.

Top