CMDRF

തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയില്‍ ഉണ്ടായ സംഘര്‍ഷം പൊലീസിന്റെ അറിവോടെ: കെ സി വേണുഗോപാല്‍

തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയില്‍ ഉണ്ടായ സംഘര്‍ഷം പൊലീസിന്റെ അറിവോടെ: കെ സി വേണുഗോപാല്‍
തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയില്‍ ഉണ്ടായ സംഘര്‍ഷം പൊലീസിന്റെ അറിവോടെ: കെ സി വേണുഗോപാല്‍

കൊല്ലം: തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയില്‍ ഉണ്ടായ സംഘര്‍ഷം പൊലീസിന്റെ അറിവോടെ എന്ന് കെ സി വേണുഗോപാല്‍. കരുതിക്കൂട്ടിയുള്ള അക്രമമാണ് നടന്നതെന്നും എല്‍ഡിഎഫ് അനുവദിച്ച റൂട്ട് മാറ്റിയപ്പോള്‍ പൊലീസ് തടഞ്ഞില്ലെന്നും കെ സി വേണു ?ഗോപാല്‍ ആരോപിച്ചു. സിപിഐഎമ്മും പൊലീസും ഗൂഢാലോചന നടത്തി. പരാജയം മുന്നില്‍കണ്ട് സിപിഐഎം നടത്തിയ അക്രമമാണ്. ഭാഗ്യത്തിനാണ് മഹേഷ് രക്ഷപ്പെട്ടത്. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കെ സി വേണു ?ഗോപാല്‍ ആവശ്യപ്പെട്ടു.

സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയും ടിയര്‍ഗ്യാസ് പ്രയോഗിക്കുകയും ചെയ്തിരുന്നു. കൊല്ലം പത്തനാപുരത്തും കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് – എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഉച്ചഭാഷിണി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷവും നേരിയതോതിലുള്ള കൈയ്യാങ്കളിയുമുണ്ടായി. വടകരയിലും കാസര്‍കോടും കൊട്ടിക്കലാശത്തിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു.കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടാകുന്നത് ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതോടൊപ്പം നിശ്ചിത കേന്ദ്രങ്ങളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കിയിരുന്നു. ഇവിടങ്ങളില്‍ അത്യാവേശത്തോടെയായിരുന്നു മുന്നണികളുടെ പ്രകടനങ്ങളും റോഡ്ഷോകളും അരങ്ങേറിയത്. നാല്‍പ്പത് ദിവസത്തോളം നീണ്ട പരസ്യപ്രചാരണത്തിനാണ് ഇന്നലെ തിരശ്ശീല വീണത്.

തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ ഇന്നലെ കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഘര്‍ഷം ഉണ്ടായത്. സിപിഐഎം – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എംഎല്‍എ സി ആര്‍ മഹേഷിന് പരിക്കേറ്റിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് മഹേഷ്. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറിലാണ് പരിക്കേറ്റത്. രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം സൂസന്‍ കോടിക്കും പരിക്കേറ്റു.

Top