ദോഹ: നിരത്തുകളിലെ രാജാക്കന്മാരായി പഴയകാലത്ത് വിലസിയ ക്ലാസിക് കാറുകളുടെ പ്രദർശനവും മത്സരവുമായി ഖത്തർ ക്ലാസിക് കാർ അസോസിയേഷൻ. 70ഓളം ക്ലാസിക് വാഹനങ്ങൾ നവംബർ 27 മുതൽ ഡിസംബർ രണ്ടു വരെ നടക്കുന്ന ക്ലാസിക് കാർ പ്രദർശനമത്സരത്തിൽ അണിനിരക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഗൾഫ് മേഖലയിലെ ക്ലാസിക് കാർ പ്രേമികളുടെ പ്രധാന പ്രദർശനത്തിന് ഖത്തർ വേദിയൊരുക്കുന്നത് ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ് അൽ മയാസ ബിൻത് ഹമദ് ആൽ ഥാനിയുടെ രക്ഷാകർതൃത്വത്തിലാണ്. അടുത്തയാഴ്ചയിൽ ആറു ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിന് പേളിലെ മദീന സെൻട്രൽ ഏരിയ വേദിയൊരുക്കും. വിവിധ വിഭാഗങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ 18 വിജയികളെ തിരഞ്ഞെടുക്കും.
Also Read : ശാരീരിക പീഡനം, മോഷണം, മതനിന്ദ; മൂന്നുപേർക്ക് തടവുശിക്ഷ
വളരെ ആകർഷകമായ സമ്മാനങ്ങളാണ് കാർ ഉടമകളെ കാത്തിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായുള്ള ക്ലാസിക് കാർ ഉടമകളായ 130ഓളം പേരുടെ അപേക്ഷയിൽ നിന്നാണ് 70 കാറുകൾ തിരഞ്ഞെടുത്തത്.