ഭൂമിയെ ഒന്നാകെ ചുട്ടുപൊളിക്കാൻ ശേഷിയുള്ള താപ തരംഗങ്ങൾക്ക് പിന്നിൽ ആവാസവ്യവസ്ഥയിലെ മനുഷ്യന്റെ കൈകടത്തലുകളാണെന്ന് കൂടുതൽ വ്യക്തമാകുന്ന പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നു. ഈ നൂറ്റാണ്ടിൽ മാനവികത ഇതുവരെ അനുഭവിച്ചിട്ടില്ലാത്തതിനപ്പുറം ആഗോള താപനം, അതാകട്ടെ ഇതിനകം തന്നെ മാരകമായ അവസ്ഥയിലെത്തി നിൽക്കുകയാണ്. മനുഷ്യന് താങ്ങാവുന്നതിനപ്പുറമുള്ള 24 ഉഷ്ണതരംഗങ്ങളെങ്കിലും ലോകത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മനുഷ്യൻ മൂലമുണ്ടാകുന്ന ആഗോള താപനം കാലാവസ്ഥയെ ചിന്ഹഭിന്നമാകുകയാണ്.
അസാധ്യമായ ഉഷ്ണതരംഗങ്ങൾ വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നിരവധി പേരുടെ ജീവനാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ അപഹരിച്ചത്. ഒരു വർഷം 550 ഉഷ്ണതരംഗങ്ങൾ, വെള്ളപ്പൊക്കം, കൊടുങ്കാറ്റുകൾ, വരൾച്ചകൾ, കാട്ടുതീ എന്നിവ ഇടയ്ക്കിടെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
ജീവനും ഉപജീവനമാർഗവും അപഹരിക്കുന്ന ഈ അടിയന്തരാവസ്ഥ ഇന്ന് ലോകത്തിന്റെ എല്ലാ കോണുകളിലും നമുക്ക് ദൃശ്യമാണ്. ഏകദേശം 1.3C ആഗോളതാപനത്തിന്റെ ഫലമായുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനങ്ങൾ പരിശോധിക്കുകയുണ്ടായി. 2.5C മുതൽ 3.0C വരെയായിരിക്കും ഇനി ലോകത്ത് താപനില വർധിക്കുക. ലോകത്തിന്റെ താപനില ഇങ്ങനെ വർധിച്ചു കൊണ്ടിരിക്കുന്നതിൽ ആഗോള കാലാവസ്ഥാ ശാസ്ത്രജ്ഞർ ആശങ്കയിലാണ്.
Also Read: യുദ്ധക്കൊതിയനായ ബൈഡന്റെത് ‘ കടുത്ത തീരുമാനം’; ആഞ്ഞടിച്ച് ഇലോണ്‍ മസ്‌ക്
മാറ്റം വരുന്ന കാലാവസ്ഥയുടെ ആഘാതങ്ങൾ പ്രതിരോധിക്കാനും അതിനു അനുയോജ്യമായ സഹായം നൽകാനും അടിയന്തിരമായ ഇടപെടലുകൾ ആവശ്യമാണ് എന്ന് പല പഠനങ്ങളും തെളിയിക്കുന്നു. ഇത്തരം പ്രകൃതിദുരന്തങ്ങളിൽ ഉൾപ്പെടുന്ന ഉഷ്ണതരംഗങ്ങൾ, വെള്ളപ്പൊക്കങ്ങൾ, കൊടുങ്കാറ്റുകൾ എന്നിവ ഏറ്റവും കൂടുതൽ ബാധിക്കുന്നത് വളരെ ദരിദ്രരായ സമൂഹങ്ങളെയാണ്.
അസർബൈജാനിൽ വെച്ച് നടന്ന Cop29 ഉച്ചകോടിയിൽ ഏറെ പ്രധാനപ്പെട്ട ഒന്നായിരുന്നു പ്രകൃതിദുരന്തങ്ങൾക്കായുള്ള ഒരു ട്രില്യൺ ഡോളർ ധനസഹായം. ഇത് അടിയന്തിരമായി അനുവദിച്ച്, ആവശ്യമുള്ള പ്രദേശങ്ങളിൽ വിനിയോഗിക്കണമെന്ന് ആഗോള കാലാവസ്ഥാ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
2023-ൽ ലിബിയയിലെ ഡെർന വെള്ളപ്പൊക്കത്തിൽ ഉണ്ടായ വൻ നാശനഷ്ടങ്ങൾ, ഈ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കുന്നതിനുള്ള ഏറ്റവും അടുത്ത ഉദാഹരണമാണ്. ഏത് രാജ്യത്താണോ ദുരന്തങ്ങൾ ഉണ്ടാകുന്നത് അവരെ സാമ്പത്തികമായി സഹായിക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് കാലാവസ്ഥയെ വളരെ നാടകീയമായി മാറ്റിമറിച്ചിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. നഗരങ്ങളും ആശുപത്രികളും റോഡുകളും കൃഷിയിടങ്ങളും എല്ലാം ഒരു ദിവസം കാർബൺ പുറന്തള്ളുന്നതിന്റെ കണക്കുകൾ ആരെയും ഞെട്ടിക്കുന്നതാണ്.
Also Read: ആണവ പദ്ധതിക്ക് എതിരെ നിന്നാല്‍ കനത്ത വില നല്‍കേണ്ടിവരും; ഇറാന്റെ മുന്നറിയിപ്പ്
കഴിഞ്ഞ രണ്ട് വർഷങ്ങളിൽ, മെഡിറ്ററേനിയൻ മുതൽ തായ്ലൻഡ് വരെയും, ഫിലിപ്പീൻസ് മുതൽ ആഫ്രിക്കയിലെ സഹേലി വരെ അസാധ്യമായ രീതിയിലുള്ള ഉയർന്ന ചൂടാണ് രേഖപ്പെടുത്തിയത്. അതിന് മുമ്പുള്ള രണ്ട് വർഷങ്ങളിൽ, മഞ്ഞുവീഴ്ചയുള്ള വടക്കേ അമേരിക്കയും യൂറോപ്പും ചൂടിൽ വെന്തുരുകി. മഞ്ഞുമൂടിയ ടിബറ്റൻ പീഠഭൂമിയിലും അസഹനീയ രീതിയിൽ ചൂടുയർന്നു.
മഞ്ഞിൽ പുതഞ്ഞുകിടക്കുന്ന റഷ്യയിലും ആർട്ടിക്ക് പ്രദേശത്തെ ഒരു പട്ടണത്തിലും 38 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയതോടെ, വരും കാലങ്ങളിൽ കാലാവസ്ഥയിലുണ്ടാകുന്ന ഭയാനകമായ മാറ്റങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന മുന്നറിയിപ്പാണെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. 2016-ലാണ് ആദ്യമായി അതിതീവ്ര ചൂട് തരംഗങ്ങൾ രേഖപ്പെടുത്തിയത്. സമീപ വർഷങ്ങളിൽ കാസ്പിയൻ കടൽ, വടക്ക്-കിഴക്കൻ പസഫിക്, ആർട്ടിക് സമുദ്രം എന്നിവിടങ്ങളിൽ അസാധ്യമായ സമുദ്ര താപ തരംഗങ്ങൾ പ്രകടമായി.
പിന്നീടുള്ള വർഷങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉയർന്നതോതിൽ ഉഷ്ണതരംഗങ്ങൾ റിപ്പോർട്ട് ചെയ്തു. 2023 സെപ്റ്റംബറിൽ ലിബിയയിലെ ഭയാനകമായ വെള്ളപ്പൊക്കവും, അതേവർഷം ഉണ്ടായ ആമസോൺ നദീതടത്തിലെ കൊടുംവരൾച്ചയും ആഗോള കാലാവസ്ഥ ശാസ്ത്രജ്ഞർ വളരെ ഞെട്ടലോടെയാണ് നോക്കിക്കണ്ടത്. 2024ൽ മെയ് മാസത്തിൽ വടക്കേ ഇന്ത്യയിലും പാകിസ്ഥാനിലും കൊടും ചൂട് ഉണ്ടായതും, നിരവധി പേർക്ക് ജീവൻ നഷ്ടമായതും കാലാവസ്ഥയിലെ പ്രകടമായ മാറ്റത്തിന് ഉദാഹരണങ്ങളാണ്.
Also Read: സി.പി.എം നേതാവിനെ വെട്ടിലാക്കിയത് സതീശൻ്റെ ‘തിരക്കഥയിൽ’; സന്ദീപ് വാര്യരിൽ തീപിടിച്ച് പാലക്കാട്
ആഗോളതാപനം സാധാരണ പരിധിക്കപ്പുറത്തേക്ക് വർധിപ്പിച്ചില്ലായിരുന്നുവെങ്കിൽ ചൂട് മൂലം മരിക്കുന്ന നവജാത ശിശുക്കളിൽ മൂന്നിലൊന്ന് അതിജീവിക്കുമായിരുന്നുവെന്ന് പഠനത്തിൽ പറയുന്നു. 1991-2018 കാലഘട്ടത്തിൽ വേനൽക്കാലത്ത് ചൂട് മൂലമുണ്ടാകുന്ന മരണങ്ങളെക്കുറിച്ചുള്ള മറ്റൊരു പഠനത്തിൽ 43 രാജ്യങ്ങളിൽ ആഗോളതാപനത്തിന്റെ മാരകമായ ആഘാതം കണ്ടെത്തി. ശാസ്ത്രജ്ഞർ നൽകിയ ഏകദേശ കണക്ക് പ്രകാരം പ്രതിവർഷം 100,000-ത്തിലധികം മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്.
2003-ലെ ഉഷ്ണതരംഗത്തിൽ യുകെയിൽ മാത്രം 1000-ത്തിലധികം ആളുകളാണ് മരിച്ചുവീണത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ 2017 ലെ മരിയ ചുഴലിക്കാറ്റിന്റെ വർധിച്ച തീവ്രതയാണ് പ്യൂർട്ടോ റിക്കോയിൽ 3,700 മരണങ്ങൾക്ക് കാരണമായത്. ആഗോളതാപനം വീടുകളെയും ജീവിതത്തെയും നശിപ്പിക്കുന്നു. ഹാർവി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അമേരിക്കയിലെ 30%-50% സ്വത്തുക്കളാണ് വെള്ളത്തിനടിയിലായത്.
Also Read: യുക്രെയിന് അമേരിക്ക നല്‍കിയ സഹായം; കണക്കുകള്‍ കേട്ട് കണ്ണുതള്ളി ലോകരാജ്യങ്ങള്‍
2012ൽ അമേരിക്കയിലുണ്ടായ സാൻഡി, 2019-ൽ ജപ്പാനിലുണ്ടായ ഹഗാബിസ് എന്നീ ചുഴലിക്കാറ്റുകൾ ബില്യൺ കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്. അതേസമയം കടുത്ത ചൂട് അമേരിക്കയിലും ദക്ഷിണാഫ്രിക്കയിലും കോടികളുടെ വിളനഷ്ടമാണ് ഉണ്ടാക്കിയത്. തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമായി ഉണ്ടായ ആഗോള താപനമാണ് ലോകത്തെ മുഴുവനും പിടിമുറുക്കിയിരിക്കുന്നത്. യൂറോപ്പ്, വടക്കേ അമേരിക്ക, ചൈന എന്നിവയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലെ മാറിയ കാലാവസ്ഥാ ശാസ്ത്രജ്ഞർ പഠനത്തിന് വിധേയമാക്കിയിട്ടില്ല. അതിനാൽ കാലാവസ്ഥാ പ്രതിസന്ധിയുടെ യഥാർത്ഥ ആഘാതങ്ങൾ ഏറെയുണ്ടെന്നത് എന്നത് ഉറപ്പാണ്, അതായത് ആഗോളകാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണതഫലങ്ങൾ ഇതിലും ഞെട്ടിക്കുന്നതായിരിക്കും എന്ന് സാരം