മോഹന്‍ലാല്‍ ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ ക്ലൈമാക്‌സിന് കഴിഞ്ഞില്ല;പത്മകുമാര്‍

മോഹന്‍ലാല്‍ ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ ക്ലൈമാക്‌സിന് കഴിഞ്ഞില്ല;പത്മകുമാര്‍

മോഹന്‍ലാല്‍-എം പത്മകുമാര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കനല്‍. ശിക്കാറിന്റെ വിജയത്തിന് ശേഷം ഈ കൂട്ടുകെട്ടില്‍ നിന്നൊരുങ്ങിയ സിനിമ എന്നതിനാല്‍ തന്നെ കനലിന് റിലീസ് സമയത്ത് വലിയ ഹൈപ്പുമുണ്ടായിരുന്നു. എന്നാല്‍ തിയേറ്ററുകളില്‍ സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

‘ലാലേട്ടന്റെ ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ക്ലൈമാക്‌സായിരുന്നില്ല കനലിന്റേത്. അതാവാം ആ ചിത്രത്തിന്റെ പരാജയത്തിന് കാരണമെന്ന് താൻ വിശ്വസിക്കുന്നുവെന്നും. നായകന്‍ നെഗറ്റീവ് ഷെയ്ഡിലേക്ക് മാറുന്ന ക്ലൈമാക്സായിരുന്നു സിനിമയുടേത്. അതായിരിക്കാം സിനിമയുടെ പരാജയത്തിന് പ്രധാന കാരണം,’ എന്ന് എം പത്മകുമാര്‍ പറഞ്ഞു.

‘ആ സിനിമ സംസാരിച്ച വിഷയം എല്ലാ കാലത്തും പ്രസക്തമാണ്. വളച്ചൊടിക്കപ്പെടുന്ന വാര്‍ത്തകള്‍ എന്നത് എല്ലാക്കാലവും പറയാന്‍ കഴിയുന്ന വിഷയമാണ്. ഞാന്‍ ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ് കനല്‍. എന്റെ സിനിമകള്‍ എനിക്ക് രണ്ടാമത് ഒന്നുകൂടി കാണാന്‍ കഴിയാറില്ല. എനിക്ക് അങ്ങനെ റിപീറ്റ് വാച്ച് ചെയ്യാന്‍ കഴിയുന്ന സിനിമയാണ് കനല്‍,’ എന്നും അദ്ദേഹം പറഞ്ഞു.

Top