ഹിമാചലില്‍ കനത്ത മേഘ വിസ്ഫോടനം. ഷിംല ജില്ലയിലെ രാംപൂരിലെ സമേജ് ഖാഡ് മേഖലയിലാണ് മേഘവിസ്‌ഫോടനം കനത്ത നാശ നഷ്ടം വിതച്ചത്. 20-ഓളം പേരെയാണ് മേഘ വിസ്ഫോടനത്തിൽ കാണാതായത്. സമേജ് ഖഡിലെ ജലവൈദ്യുത നിലയത്തിന് സമീപമാണ് മേഘവിസ്‌ഫോടനമുണ്ടായത്. ഷിംല ഡെപ്യൂട്ടി കമ്മീഷണർ (ഡിസി) അനുപം കശ്യപ് അറിയിച്ചതനുസരിച്ച്, എസ്ഡിആർഎഫ് സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
കനത്ത മഴയിൽ ഇന്ന് പുലർച്ചെ കുളുവിൽ പാർവതി നദിയിൽ ഒരു കെട്ടിടം തകർന്ന് ഒലിച്ചുപോയി. പ്രദേശത്തേക്കുള്ള റോഡ് സംവിധാനം താറുമാറായി. രക്ഷാദൗത്യത്തിനുള്ള സംഘം കാല്‍നടയായി എത്തിച്ചേരാനാണ് ശ്രമിക്കുന്നത്. ഷിംലയില്‍നിന്ന് 125 കിലോമീറ്റര്‍ അകലെയുള്ള മണ്ഡിയിലും മേഘവിസ്‌ഫോടടനം റിപ്പോര്‍ട്ട് ചെയ്തു. കിന്നൗർ, ലാഹൗൾ & സ്പിതി എന്നിവയൊഴികെ ഹിമാചൽ പ്രദേശിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടും ഇടിയോടും കൂടി അതിശക്തമായ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പധാര്‍ ഡിവിഷണില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഉത്തരാഘണ്ഡിലെ തേഹ്രി ഗര്‍വാളിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. മൂന്നുപേരെ കാണാതായി.