ഡൽഹി: ഹിമാചൽ പ്രദേശിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ കാണാതായ 50 പേർക്കായുള്ള തിരച്ചിൽ തുടരുന്നു. വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഇത് വരെ 13 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 700 കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്ക്.
പ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായ ഷിംല, മാണ്ഡി, കുളു ജില്ലകളിൽ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ശക്തമായ മഴ സാധ്യത മുൻനിർത്തി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 200 റോഡുകൾ അടച്ചു. ഹിമാചലിന് പുറമെ ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര ബംഗാൾ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്.