ഫ്‌ലോറിഡ: ക്ലബ് ഫുട്‌ബോള്‍ സൗഹൃദ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബാഴ്‌സയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ബാഴ്‌സലോണ. നിശ്ചിത സമയം പൂര്‍ത്തിയായപ്പോള്‍ ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനില പാലിച്ചു. പാവോ വിക്ടര്‍, പാബ്ലോ ടോറെ എന്നിവര്‍ ബാഴ്‌സയ്ക്കായി ഗോളുകള്‍ നേടി. നിക്കോ ഒറെയ്ലി, ജാക്ക് ഗ്രീലിഷ് എന്നിവരാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോളുകള്‍ നേടിയത്.
മത്സരത്തിലുടനീളം മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു മുന്നേറ്റം നടത്തിയത്. ആദ്യ മിനിറ്റുകളില്‍ തന്നെ സിറ്റി സംഘം ബാഴ്‌സയെ പിന്നിലാക്കി. എന്നാല്‍ മത്സരത്തിന്റെ ഗതിക്ക് വിപരീതമായി 24-ാം മിനിറ്റില്‍ ബാഴ്‌സയുടെ ഗോള്‍ പിറന്നു. പാവോ വിക്ടര്‍ സ്പാനിഷ് വമ്പന്മാരെ മുന്നിലെത്തിച്ചു. സിറ്റിയുടെ മറുപടി ഉടനെ വന്നു. 39-ാം മിനിറ്റില്‍ നിക്കോ ഒറെയ്ലിയാണ് സിറ്റിയെ ഒപ്പമെത്തിച്ചത്.
നിശ്ചിത സമയം സമനിലയില്‍ അവസാനിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, നോഹ് ഡാര്‍വിച്ച്, അലഹാന്ദ്രോ ബാല്‍ദേ, ടോണി ഫെര്‍ണാണ്ടസ് എന്നിവര്‍ ബാഴ്‌സയ്ക്കായി പെനാല്‍റ്റി വലയിലെത്തിച്ചു. എന്നാല്‍ സിറ്റിക്കായി പെനാല്‍റ്റി എടുത്തവരില്‍ കാല്‍വിന്‍ ഫിലിപ്‌സ്, ജേക്കബ് റൈറ്റ് എന്നിവര്‍ അവസരം പാഴാക്കി. അമര്‍ ഫത്താഹിന് മാത്രമാണ് ഒരു കിക്ക് വലയിലെത്തിക്കാന്‍ കഴിഞ്ഞത്.