CMDRF

ക്ലബ് ഫുട്ബോൾ സൗഹൃദ മത്സരം; റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ബാഴ്സലോണയുടെ തകർപ്പൻ വിജയം!

ക്ലബ് ഫുട്ബോൾ സൗഹൃദ മത്സരം; റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ബാഴ്സലോണയുടെ തകർപ്പൻ വിജയം!
ക്ലബ് ഫുട്ബോൾ സൗഹൃദ മത്സരം; റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ബാഴ്സലോണയുടെ തകർപ്പൻ വിജയം!

ന്യൂജഴ്സി: ക്ലബ് ഫുട്ബോൾ സൗഹൃദ മത്സരത്തിൽ റയൽ മാഡ്രിഡിനെ 2 ഗോളിന് തോൽപ്പിച്ച് ബാഴ്സലോണ. ഒന്നിനെതിരെ രണ്ട് ​ഗോളുകൾ നേടിയാണ് ബാഴ്സയുടെ വിജയം. പാവോ വിക്ടറിന്റെ ഇരട്ട ​ഗോളാണ് ഹാൻസി ഫ്ലിക്കിന്റെ സംഘത്തിന് കളിയിൽ സഹായമായത്. റയൽ മാഡ്രിഡിനായി പകരക്കാരനായി ഇറങ്ങിയ നിക്കോ പാസ് വല ചലിപ്പിച്ചു.

അതേസമയം മത്സരത്തിന്റെ ആദ്യ പകുതിയാണ് ബാഴ്സയുടെ വിജയത്തിൽ നിർണായകമായത്. പാവോ വിക്ടറും പാബ്ലോ ടോറസും മികച്ച പ്രകടനം പുറത്തെടുത്തു. കളിയുടെ 42-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ ബൂട്ടിൽ നിന്നുയർന്ന പന്ത് തകർപ്പൻ ഹെഡറിലൂടെ പാവോ വിക്ടർ വലയിലാക്കി. ആദ്യ പകുതിയിൽ എതിരില്ലാത്ത ഒരു ​ഗോളിന് തന്നെ ബാഴ്സ ലീഡ് ചെയ്തു.

കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തിലും ബാഴ്സ മുന്നേറ്റം നടത്തി. 52-ാം മിനിറ്റിൽ പാവോ വിക്ടറിന്റെ ഒരു തകർപ്പൻ ഷോട്ട് റയൽ ​ഗോൾകീപ്പർ തിബത് കോർട്വ രക്ഷപെടുത്തിയതിന് പിന്നാലെ 54-ാം അലക്സ് വാലെ നൽകിയ പാസിൽ നിന്നും വിക്ടർ തന്റെ രണ്ടാം ​ഗോൾ നേടി. ഇതോടെ മത്സരത്തിൽ റയൽ തിരിച്ചുവരവിന് തുടക്കമിട്ടു. തുടർച്ചയായ മുന്നേറ്റങ്ങളുമായി റയൽ ബാഴ്സ പ്രതിരോധം വിറപ്പിച്ചു. കളിയുടെ ഒടുവിൽ 67-ാം മിനിറ്റിൾ എൻഡ്രിക്കിന് പകരക്കാരനായി എത്തിയ നിക്കോ പാസ് 82-ാം മിനിറ്റിൽ റയലിനായി ​​ഗോൾ നേടി. പക്ഷേ ഒരു സമനില ​ഗോൾ നേടാൻ റയലിന് കഴിഞ്ഞില്ല. 92 മിനിറ്റ് പിന്നിടുമ്പോൾ കളിയുടെ ആരവങ്ങൾ മുഴങ്ങുബോൾ ബാഴ്സയുടെ വിജയത്തിനായി ​കളിക്കളത്തിൽ ലോങ് വിസിൽ മുഴങ്ങി.

Top