CMDRF

ക്ലസ്റ്റർ പരിശീലനം; പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ അച്ചടക്ക നടപടിക്ക് നിർദേശം

ക്ലസ്റ്റർ പരിശീലനം; പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ അച്ചടക്ക നടപടിക്ക് നിർദേശം
ക്ലസ്റ്റർ പരിശീലനം; പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ അച്ചടക്ക നടപടിക്ക് നിർദേശം

തിരുവനന്തപുരം: ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്ക് എതിരെ അച്ചടക്ക നടപടിയെടുക്കാൻ നിർദേശം. മതിയായ കാരണമില്ലാതെ മാറിനിൽക്കരുതെന്നും യോഗം നടക്കുന്ന കേന്ദ്രങ്ങൾ വിദ്യാഭ്യാസ ഓഫീസർമാർ നിരീക്ഷിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. ക്ലസ്റ്റർ പരിശീലനങ്ങളിൽ നിന്ന് ചില അധ്യാപകർ വിട്ടുനിൽക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ കർശനമാക്കാൻ തീരുമാനം.

ആഗസ്റ്റ് 24ന് നടക്കുന്ന ക്ലസ്റ്റർ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. ഇതിനായി വിദ്യാഭ്യാസ ഓഫീസർമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും തങ്ങൾക്ക് കീഴിലുള്ള ക്ലസ്റ്റർ കേന്ദ്രങ്ങൾ കൃത്യമായി മോണിറ്റർ ചെയ്തിരിക്കണം. കൂടാതെ എ.ഇ.ഒ, ഡി.ഡി.ഇ, ഡി.ഇ.ഒ, സ്‌കൂൾ പ്രധമാധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്രങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തണമെന്നും സർക്കുലറിൽ പറയുന്നു.

Top