ലോകായുക്തയെ ശക്തിപ്പെടുത്തുന്ന ഇടപെടലുകളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത് : മുഖ്യമന്ത്രി

വിജിലന്‍സ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും അഴിമതിക്കാര്‍ക്കെതിരായി വിട്ടുവീഴ്ചയില്ലാതെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം നല്‍കാന്‍ ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ലോകായുക്തയെ ശക്തിപ്പെടുത്തുന്ന ഇടപെടലുകളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത് : മുഖ്യമന്ത്രി
ലോകായുക്തയെ ശക്തിപ്പെടുത്തുന്ന ഇടപെടലുകളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത് : മുഖ്യമന്ത്രി

തിരുവനന്തപുരം: അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണ സംവിധാനത്തിന് ലോകായുക്ത കരുത്ത് പകരുന്നുവെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍. കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രത്യേക ക്യാമ്പ് സിറ്റിംഗുകള്‍ നടത്തിക്കൊണ്ട് കാര്യക്ഷമമായി തന്നെ ലോകായുക്ത ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ലോകായുക്ത ദിനാചരണ ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വിജിലന്‍സ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും അഴിമതിക്കാര്‍ക്കെതിരായി വിട്ടുവീഴ്ചയില്ലാതെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം നല്‍കാന്‍ ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 25 വര്‍ഷം മുമ്പ് കേരളത്തില്‍ ലോകായുക്ത യാഥാര്‍ത്ഥ്യമാക്കിയത് അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാരായിരുന്നു. കാല്‍നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനഫലമായി പൊതുജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകാന്‍ കഴിയുന്ന ചര്‍ച്ചകളാല്‍ സമ്പന്നമാകണം ദിനാചരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:രാഹുല്‍ മാങ്കൂട്ടത്തിനൊപ്പം തുറന്ന വാഹനത്തില്‍ റോഡ് ഷോയില്‍ സന്ദീപ് വാര്യരും

ലോകായുക്തയെ ശക്തിപ്പെടുത്തുന്ന ഇടപെടലുകളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. ലോകായുക്തയുടെ നിര്‍ദ്ദേശങ്ങള്‍ 90 ദിവസത്തിനുള്ളില്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നു. ലോകായുക്തയെ ശക്തിപ്പെടുത്താനായി ഉപലോകായുക്തകളെ നിയമിക്കുന്ന കാര്യത്തിലടക്കം അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോകായുക്തയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ ഫലമായാണ് അവര്‍ ലോകായുക്തയെ സമീപിക്കുന്നത്. ലോകായുക്തയില്‍ ഫയല്‍ ചെയ്യപ്പെടുന്ന 97 ശതമാനം കേസുകളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ സമര്‍പ്പിക്കുന്നതാണ്. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഏറെ ആശ്വാസം പകരേണ്ട സംവിധാനമാണ് ലോകായുക്ത എന്നത് ഇതില്‍ നിന്നും വ്യക്തമാണെന്നും അതിനുള്ള എല്ലാ പിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകായുക്ത ജസ്റ്റിസ് എന്‍ അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയമ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഓണ്‍ലൈനായി പങ്കെടുത്തു. അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി എ ഷാജി, കേരള ലോകായുക്ത അഡ്വക്കറ്റ്‌സ് ഫോറം അഡ്വ.എന്‍ എസ് ലാല്‍, ട്രിവാന്‍ഡ്രം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.എസ് എസ് ബാലു തുടങ്ങിയവര്‍ സംസാരിച്ചു.

Top