CMDRF

മുഖ്യമന്ത്രി കള്ളപ്രചരണം നിര്‍ത്തി മെറിറ്റ് അടിസ്ഥാനത്തില്‍ ബിജെപിയെ നേരിടണം; വിമര്‍ശനവുമായി സന്ദീപ് വചസ്പതി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി സന്ദീപ് വചസ്പതി. മുഖ്യമന്ത്രി കള്ളപ്രചരണം നിര്‍ത്തി മെറിറ്റ് അടിസ്ഥാനത്തില്‍ ബിജെപിയെ നേരിടണം. കേരളത്തില്‍ ബിജെപി ജയിക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസുമായി എന്ത് ഡീല്‍ ആണ് സിപിഐഎം നടത്തിയത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ബിജെപി കേരളത്തില്‍ എന്ത് ചെയ്തു എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടി പറയാന്‍ ബിജെപി തയ്യാറാണ്. കള്ളപ്രചരണം നിര്‍ത്തി മെറിറ്റ് അടിസ്ഥാനത്തില്‍ ബിജെപിയെ നേരിടണം. എങ്ങനെയാണ് നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിയതെന്ന് കെ മുരളീധരന്‍ തന്നെ പറഞ്ഞിട്ടുണ്ട്. യെച്ചൂരിക്ക് അറിയാത്ത എന്ത് കണക്കാണ് മുഖ്യമന്ത്രിക്ക് അറിയുന്നത് തമ്മില്‍ രഹസ്യധാരണ ഉണ്ടെന്ന് പകല്‍പോലെ വ്യക്തമാണ്. സജി മഞ്ഞക്കടമ്പലിന്റെ പിന്തുണ കോട്ടയത്ത് എന്‍ഡിഎക്ക് ഗുണം ചെയ്യുമെന്നും വചസ്പതി പറഞ്ഞു.

Top