CMDRF

പശ്ചിമ ബംഗാളിൽ കൽക്കരി ഖനിയിൽ സ്‌ഫോടനം; 7 പേര്‍ക്ക് ദാരുണാന്ത്യം

കഴിഞ്ഞ വർഷവും പശ്ചിമ ബം​ഗാളിൽ കൽക്കരി ഖനിയിൽ അപകടമുണ്ടായിരുന്നു

പശ്ചിമ ബംഗാളിൽ കൽക്കരി ഖനിയിൽ സ്‌ഫോടനം; 7 പേര്‍ക്ക് ദാരുണാന്ത്യം
പശ്ചിമ ബംഗാളിൽ കൽക്കരി ഖനിയിൽ സ്‌ഫോടനം; 7 പേര്‍ക്ക് ദാരുണാന്ത്യം

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ തൊഴിലാളികളടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം. ബിർഭും ജില്ലയിലെ ലോക്പുർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗംഗാറാംചക് മൈനിങ് കമ്പനിയിലാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആജ് തക് റിപ്പോർട്ട് ചെയ്തു.

ധാരാളം വാഹനകൾക്കും കേടുപാടുകളുണ്ടായി. കൽക്കരി ഖനനത്തിനിടെയാണ് ഖനിയിൽ അപകടമുണ്ടായത്. അബദ്ധത്തിൽ പൊട്ടിത്തെറിയുണ്ടായെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Also Read: ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നവംബർ 25ലേക്ക് മാറ്റി

രക്ഷാ പ്രവർത്തനം തുടരുകയാണെന്നും പരുക്കേറ്റവരുടെ ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചുകൊണ്ടിരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷവും പശ്ചിമ ബം​ഗാളിൽ കൽക്കരി ഖനിയിൽ അപകടമുണ്ടായിരുന്നു. സ്ഫോടനകാരണം കണ്ടെത്താൻ പൊലീസ് പരിശോധന തുടങ്ങി.

Top