CMDRF

ഒരു മാസത്തെ തിരച്ചിലിനൊടുവിൽ കോസ്റ്റ് ഗാർഡ് പൈലറ്റിൻ്റെ മൃതദേഹം കണ്ടെത്തി

വ്യാഴാഴ്ച ഗുജറാത്തിലെ പോർബന്തറിൽ നിന്ന് 55 കിലോമീറ്റർ തെക്കുപടിഞ്ഞാറായി റാണയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് പ്രസ്താവനയിൽ അറിയിച്ചു.

ഒരു മാസത്തെ തിരച്ചിലിനൊടുവിൽ കോസ്റ്റ് ഗാർഡ് പൈലറ്റിൻ്റെ മൃതദേഹം കണ്ടെത്തി
ഒരു മാസത്തെ തിരച്ചിലിനൊടുവിൽ കോസ്റ്റ് ഗാർഡ് പൈലറ്റിൻ്റെ മൃതദേഹം കണ്ടെത്തി

സെപ്തംബറിൽ ഹെലികോപ്റ്റർ തകർന്ന് കാണാതായ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ പൈലറ്റിൻ്റെ മൃതദേഹം ഗുജറാത്ത് തീരത്ത് നിന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സെപ്റ്റംബർ 2ന് പോർബന്തറിന് സമീപം അറബിക്കടലിൽ ഹെലികോപ്ടർ വീണതിനെ തുടർന്ന് മൂന്ന് ജീവനക്കാരെ കാണാതായിരുന്നു. രണ്ട് ജീവനക്കാരുടെ മൃതദേഹങ്ങൾ പിന്നീട് കണ്ടെടുത്തെങ്കിലും പൈലറ്റായ രാകേഷ് കുമാർ റാണയെ കണ്ടെത്താനുള്ള തിരച്ചിൽ തുടർന്നു.

വ്യാഴാഴ്ച ഗുജറാത്തിലെ പോർബന്തറിൽ നിന്ന് 55 കിലോമീറ്റർ തെക്കുപടിഞ്ഞാറായി റാണയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ നാവികസേനയും കോസ്റ്റുഗാർഡും ചേർന്ന് കമാൻഡന്‍റ് രാകേഷ് കുമാർ റാണയെ കണ്ടെത്താൻ നിരന്തരമായ തിരച്ചിൽ നടത്തിയെന്നും അദ്ദേഹത്തി​ന്‍റെ ഭൗതികാവശിഷ്ടങ്ങൾ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

Top