‘തിരുവമ്പാടി ദേവസ്വത്തിന്റെ സമ്മര്‍ദം’;ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി.ബിന്ദുവാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനായി എതിര്‍സത്യവാങ്മൂലം നല്‍കിയത്.

‘തിരുവമ്പാടി ദേവസ്വത്തിന്റെ സമ്മര്‍ദം’;ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്
‘തിരുവമ്പാടി ദേവസ്വത്തിന്റെ സമ്മര്‍ദം’;ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

കൊച്ചി: തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. പൂരം അലങ്കോലമായതിന്റെ പ്രധാന കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ ആശ്യാസമല്ലാത്ത സമ്മര്‍ദമെന്ന് റിപ്പോര്‍ട്ട്. സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉണ്ട്.

പുലര്‍ച്ചെ 3ന് നടത്തേണ്ടിയിരുന്ന വെടിക്കെട്ട് രാവിലെ 7.15വരെ വൈകിയതു തിരുവമ്പാടി ദേവസ്വത്തിന്റെ സമ്മര്‍ദ തന്ത്രമായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി.ബിന്ദുവാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനായി എതിര്‍സത്യവാങ്മൂലം നല്‍കിയത്.

Also Read:ലീഗ് അധ്യക്ഷന്മാരെ രൂക്ഷമായി വിമർശിച്ചത് ആര്യാടൻ, വി.ഡി സതീശനും സംഘവും അതും കണ്ടില്ലെന്ന് നടിക്കുന്നു

മറുപടി സത്യവാങ്മൂലം നല്‍കാന്‍ ഹര്‍ജിക്കാര്‍ക്ക് സമയം അനുവദിച്ച് ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് എസ്.മുരളികൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് വിഷയം മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിയില്‍ തിരുവമ്പാടി ദേവസ്വവും എതിര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും തൃശൂര്‍ കോര്‍പറേഷന്റെയും പൂര്‍ണ സഹകരണത്തോടെ ഉന്നത അധികാര സമിതിക്ക് രൂപം നല്‍കണം. ഈ സമിതിയുടെ പൂര്‍ണ നിയന്ത്രണത്തിലാകണം പൂരം നടത്തേണ്ടതെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.

Top