ഇനി കോൾഡ്‌പ്ലേ പരിപാടികളില്ല; വിരമിക്കൽ പ്രഖ്യാപിച്ച് ടീം

കോൾഡ്‌പ്ലേയുടെ വിരമിക്കൽ പ്രഖ്യാപനം ആരാധകർക്കിടയിലും സംഗീത പ്രേമികൾക്കിടയിലും ഒരുപോലെ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്

ഇനി കോൾഡ്‌പ്ലേ പരിപാടികളില്ല; വിരമിക്കൽ പ്രഖ്യാപിച്ച് ടീം
ഇനി കോൾഡ്‌പ്ലേ പരിപാടികളില്ല; വിരമിക്കൽ പ്രഖ്യാപിച്ച് ടീം

2025 ജനുവരിയിൽ മുംബൈയിൽ ഷെഡ്യൂൾ ചെയ്യപ്പെട്ട ബ്രിട്ടീഷ് റോക്ക് ബാന്റായ കോൾഡ്പ്ലെയുടെ പരിപാടി നേരിട്ട് കാണുന്ന ആകാംഷയിലാണ് ആരാധകർ. ഗ്രാമി ജേതാക്കളായ സംഘം ജനുവരി 18, 19, 21 തീയതികളിൽ DY പാട്ടീൽ സ്‌പോർട്‌സ് സ്റ്റേഡിയത്തിലാണ് പരുപാടി നടത്തുക. അതിനിടയിൽ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ബാൻഡ്.

മുഖ്യഗായകൻ ക്രിസ് മാർട്ടിൻ തന്നെയാണ് വിരമിക്കാനുള്ള ബാൻഡിന്റെ തീരുമാനം അറിയിച്ചത്. അവരുടെ 12-ാമത്തെ സ്റ്റുഡിയോ ആൽബം പുറത്തിറക്കിയ ശേഷം കോൾഡ്‌പ്ലേ വിരമിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ക്രിസ് മാർട്ടിൻ വെളുപ്പെടുത്തി. ‘നിങ്ങളാരും വിഷമിക്കേണ്ട, പന്ത്രണ്ടാമത്തെ സ്റ്റുഡിയോ ആൽബം റിലീസിന് ശേഷം മാത്രമേ മാർട്ടിനും സംഘവും പിൻവാങ്ങൂ, കോള്‍ഡ്‌പ്ലേയുടെ പത്താമത്തെ ആൽബം ഒക്ടോബർ നാലാം തിയതി പുറത്തിറങ്ങാനിരിക്കെ ഇനിയും സമയം ബാക്കിയുണ്ട്’ ഇങ്ങനെയാണ് വിരമിക്കൽ പ്രഖ്യാപനത്തിനു പിറകെ ബാൻഡിന്റെ പ്രതികരണം.

കോൾഡ്‌പ്ലേയുടെ വിരമിക്കൽ പ്രഖ്യാപനം ആരാധകർക്കിടയിലും സംഗീത പ്രേമികൾക്കിടയിലും ഒരുപോലെ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. 1997ൽ ലണ്ടനിലാണ് കോൾഡ്പ്ലേ ബാൻഡ് രൂപീകരിച്ചത്. ക്രിസ് മാർട്ടിൻ, ജോണി ബക്‌ലാൻഡ്, ഗൈ ബെറിമാൻ, വിൽ ചാമ്പ്യൻ എന്നിവരടങ്ങുന്നതാണ് ബാൻഡ്. വിരമിക്കുകയാണെങ്കിലും പരസ്പരം സഹകരിച്ചുതന്നെ തന്നെ അംഗങ്ങൾ മുന്നോട്ട് പോകുമെന്നും ബാൻഡ് അറിയിച്ചു.

Also Read: ജപ്പാനില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടി; വിമാനത്താവളം അടച്ചു

കോൾഡ്‌പ്ലേയുടെ മുംബൈയിലെ പരിപാടിയുടെ ടിക്കറ്റ് നിമിഷ നേരം കൊണ്ടാണ് വിറ്റ് പോയ്ത്. തേർഡ് പാർട്ടി വെബ്‌സൈറ്റുകളിൽ ടിക്കറ്റുകൾ അമിത വിലയ്ക്ക് വിൽപ്പനക്കെയ്ത്തിയതൊക്കെ വലിയ വിവാദമായി നിൽക്കുന്നതിനിടെയാാണ് ടീമിന്റെ വിരമിക്കൽ പ്രഖ്യാപനം.

Top