ഗ്ലാസ്റ്റന്‍ബെറിയില്‍ പലസ്തീന്‍ ഗായിക ഇലിയാനയെ പാടിച്ച് കോള്‍ഡ്‌പ്ലേ ബാന്‍ഡിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യം

ലോകത്തിലെ ഏറ്റവും വലിയ സംഗീത പരിപാടികളിലൊന്നായ ഇംഗ്ലണ്ടിലെ ഗ്ലാസ്റ്റന്‍ബെറി ഫെസ്റ്റിവലില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രശസ്ത പലസ്തീന്‍ ഗായിക ഇലിയാനയെക്കൊണ്ട് പാട്ടു പാടിച്ച് കോള്‍ഡ് പ്ലേ ബാന്‍ഡ്.

തങ്ങളുടെ റിലീസ് ചെയ്യാനിരിക്കുന്ന ‘മൂണ്‍ മ്യൂസി’ക്കിലെ ‘ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ അവതരണത്തിലാണ് ഇലിയാനയേയും റാപ്പര്‍ ലിറ്റില്‍ സിംസിനെയും ചേര്‍ത്തത്.”we pray that we make it till the end of the day…’ എന്ന് പലസ്തീന്‍-ചിലി വംശജയായ ഇലിയാന പാടിയപ്പോള്‍ സദസ് ഇളകി മറിയുകയായിരുന്നു.

സഹവര്‍ത്തിത്വത്തിന്റെ വെളിച്ചം കാണിക്കല്‍ അതിപ്രധാനമാണെന്ന് പരിപാടിക്കുശേഷം കോള്‍ഡ് പ്ലേ മുഖ്യ ഗായകന്‍ ക്രിസ് മാര്‍ട്ടിന്‍ പറഞ്ഞു. കഴിഞ്ഞ നവംബറില്‍ ടോക്യോയില്‍ അധിനിവേശത്തിനെതിരെ മാര്‍ട്ടിന്‍ രംഗത്തുവന്നിരുന്നു.

‘ഏറെ ഭീകരമായ കാര്യങ്ങളാണ് നടക്കുന്നത്. അടിച്ചമര്‍ത്തലിലും അധിനിവേശത്തിലും ഭീകരതയിലും വംശഹത്യയിലുമൊന്നും ഞങ്ങള്‍ വിശ്വസിക്കുന്നില്ല’ -ക്രിസ് മാര്‍ട്ടിന്‍ നിലപാട് വിശദീകരിച്ചു.

ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ഇംഗ്ലണ്ടിലെ ഗ്ലാസ്റ്റന്‍ബെറിയില്‍ നടക്കുന്ന കലാമേളയില്‍ സംഗീതത്തിനു പുറമെ വിവിധ കലാരൂപങ്ങളുടെ അവതരണവും അരങ്ങേറുന്നു.

Top