കൊച്ചി: സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ എം എം എയില്‍ കൂട്ട രാജി. മോഹന്‍ ലാല്‍ അടക്കം 17 അംഗങ്ങള്‍ രാജിവച്ചു. രാജിവെച്ചതായി മോഹൻലാൽ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു. ഇതോടെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. റിപ്പോർട്ടിൽ എ എം എം എ പ്രതികരിക്കാത്തത് നിരവധി ചർച്ചകൾക്കും വഴിവച്ചിരുന്നു.
also read: സിദ്ദിഖിനെ മാതൃകയാക്കി കുറ്റാരോപിതർ രാജിവെക്കണം; എഎംഎംഎയിലെ ഒരു വിഭാഗം
ചില താരങ്ങൾക്കെതിരായ ലൈംഗിക ആരോപണങ്ങളാണ് എ എം എം എയിൽ ഉണ്ടായ കൂട്ടരാജിക്ക് കാരണം. അതേസമയം, വിമർശിച്ചതിനും തിരുത്തിയതിനും നന്ദിയെന്ന് എ എം എം എ നേതൃത്വം അറിയിച്ചു. ക്ഷേമ പ്രവർത്തനങ്ങൾ നിറവേറ്റാൻ നിലവിലുള്ള കമ്മിററി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവിൽ വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക. രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങൾ തുടരും. എഎംഎംഎയുടെ വീഴ്ച സമ്മതിച്ചാണ് കൂട്ടരാജി.