കൊച്ചി: തേവക്കലിൽ 19- കാരിയായ പെൺകുട്ടിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കങ്ങരപ്പടി കണിയാത്ത് വീട്ടിൽ സുരേന്ദ്രന്റെ മകൾ അമൃത (19)യെ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിവരെ പെൺകുട്ടി മുറിയിലിരുന്ന് പഠിച്ചിരുന്നെന്നും പിന്നീട് പെൺകുട്ടിയെ കാണാതാകുകയായിരുന്നെന്നുമാണ് മാതാപിതാക്കൾ പറയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന് താഴ്ഭാഗത്തുള്ള മുനിസിപ്പാലിറ്റിയുടെ കുളത്തിന് സമീപത്ത് പെൺകുട്ടിയുടെ ചെരുപ്പ് കണ്ടെത്തുകയായിരുന്നു.
പിന്നാലെ പോലീസിനേയും ഫയർഫോഴ്‌സിനേയും വിവരമറിയിക്കുകയും ഫയർഫോഴ്‌സ് എത്തി മൃതദേഹം ആറ് മണിയോടെ പുറത്തെടുത്തു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. എടത്തല എംഇഎസ് കോളേജിലെ ബിബിഎ വിദ്യാർഥിനിയാണ് അമൃത. മാതാവ്: ശ്യാമള, സഹോദരൻ: അതുൽ സുരേന്ദ്രൻ.