കൊല്ലം: കാർ ഇടിച്ച് കെഎസ്ആർടിസി ബസ്സിന്റെ പിന്നിലെ 4 ടയറുകൾ ഊരിത്തെറിച്ചു. കൊല്ലം കൊട്ടാരക്കരയിലാണ് കെഎസ്ആര്‍ടിസി ബസ്സും കാറും അപകടത്തില്‍പ്പെട്ടത്. കാര്‍ ഓടിച്ചിരുന്ന ഇളമ്പല്‍ സ്വദേശി ഏബേല്‍ എറിക്കിന് പരിക്കേറ്റു. ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊട്ടാരക്കരയിൽനിന്ന് പുനലൂരിലേക്ക് പോവുകയായിരുന്നു ബസ്. അപകടത്തെ തുടര്‍ന്ന് ബസ്സിന്റെ പിന്നിലെ ടയറുകള്‍ ആക്സില്‍ ഉള്‍പ്പെടെ വേര്‍പ്പെട്ടു. എതിര്‍ദിശയില്‍ നിന്നെത്തിയ കാര്‍ ബസിന്റെ ടയറിന് സമീപത്തായി ഇടിച്ചതാണ് അപകടത്തിന് കാരണമായത്.