ന്യൂയോര്‍ക്ക്: കോപ്പ അമേരിക്കയില്‍ വമ്പന്‍ വിജയത്തോടെ കൊളംബിയ സെമിഫൈനലില്‍. ക്വാര്‍ട്ടറില്‍ പനാമയ്‌ക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കൊളംബിയയുടെ വിജയം. ഒരു ഗോള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത ജെയിംസ് റോഡ്രിഗസ് മുന്നില്‍ നിന്നതോടെ പരാജയം അറിയാതെ 27 മത്സരങ്ങള്‍ കൊളംബിയ പൂര്‍ത്തിയാക്കി.