നിറം മങ്ങി എന്‍ഡിഎ; തകര്‍ന്നടിഞ്ഞ് അദാനി ഓഹരികള്‍

നിറം മങ്ങി എന്‍ഡിഎ; തകര്‍ന്നടിഞ്ഞ് അദാനി ഓഹരികള്‍
നിറം മങ്ങി എന്‍ഡിഎ; തകര്‍ന്നടിഞ്ഞ് അദാനി ഓഹരികള്‍

മുംബൈ: ഇന്ത്യയിലെ 2024 ലെ പൊതു തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലത്തിനായി നിക്ഷേപകര്‍ കാത്തിരിക്കെ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ ഓഹരി വിപണി. എന്‍എസ്ഇ നിഫ്റ്റി 7.66% ഇടിഞ്ഞ് 21,481.80 ല്‍ എത്തി. 14 ലക്ഷം കോടി രൂപയോളം നിക്ഷേപകര്‍ക്ക് നഷ്ടം വന്നതായാണ് റിപ്പോര്‍ട്ട്. നിഫ്റ്റി 50-ലെ കമ്പനികളുടെ മൊത്തം വിപണി മൂലധനം ഉച്ചയ്ക്ക് 12:13 വരെ 14.46 ലക്ഷം കോടി രൂപ കുറഞ്ഞ് 171.16 ലക്ഷം കോടി രൂപയായി.ആദ്യ വ്യാപാരത്തില്‍, 2020 ഫെബ്രുവരി 23 ന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയെ ഓഹരി വിപണി അഭിമുഖീകരിക്കുന്നു.

Top