CMDRF

കംബൈൻഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയുടെ അഭിമുഖ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു

മെയിന്‍സ് പരീക്ഷ വിജയിച്ചവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഷെഡ്യൂള്‍ വിവരങ്ങള്‍ അറിയാം

കംബൈൻഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയുടെ അഭിമുഖ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു
കംബൈൻഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയുടെ അഭിമുഖ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു

കംബൈൻഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയുടെ അഭിമുഖ ഷെഡ്യൂള്‍ യുപിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിന്‍സ് പരീക്ഷ വിജയിച്ചവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഷെഡ്യൂള്‍ വിവരങ്ങള്‍ അറിയാം.

സെപ്റ്റംബര്‍ 23മുതല്‍ ഒക്ടോബര്‍ 2 വരെയാണ് അഭിമുഖം. ജൂലായ് 14നായിരുന്നു മെയിന്‍സ് പരീക്ഷ. ഈ പരീക്ഷയുടെ ഫലം ദിവസങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നു.

അഭിമുഖത്തിന് വരുമ്പോള്‍ യോഗ്യത രേഖകള്‍, വയസ് തെളിയിക്കുന്ന രേഖകള്‍ തുടങ്ങി നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിട്ടുള്ള രേഖകളെല്ലാം ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://upsc.gov.ഇൻ.

Top