CMDRF

ലോകത്തെ കാണാനും ഭാവി ലോകത്തെ അനുഭവിക്കാനും ഇന്ത്യയിലേക്ക് വരണം; എറിക് ഗര്‍സെറ്റി

ലോകത്തെ കാണാനും ഭാവി ലോകത്തെ അനുഭവിക്കാനും ഇന്ത്യയിലേക്ക് വരണം; എറിക് ഗര്‍സെറ്റി
ലോകത്തെ കാണാനും ഭാവി ലോകത്തെ അനുഭവിക്കാനും ഇന്ത്യയിലേക്ക് വരണം; എറിക് ഗര്‍സെറ്റി

ലോകത്തിന്റെ ഭാവി രൂപാന്തരപ്പെടുത്തുന്നതില്‍ ഇന്ത്യയുടെ ഇടപെടലുകളുടെ പ്രധാന്യം എടുത്തുപറഞ്ഞ് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ എറിക് ഗര്‍സെറ്റി. ഭാവി ലോകത്തെ കാണാനും ഭാവി ലോകത്തെ അനുഭവിക്കാനും ഇന്ത്യയിലേക്ക് വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ സ്വകാര്യ സംഭാഷണത്തെ കുറിച്ചും പ്രസംഗത്തിനിടെ ഗര്‍സെറ്റി വാചാലനായി. ബൈഡന് ഇന്ത്യയെക്കുറിച്ച് വലിയ അഭിപ്രായമാണ്. അക്കാര്യം അദ്ദേഹം തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ഇന്ത്യയുടെ ആഗോള രംഗത്തെ പ്രാധാന്യം പരാമര്‍ശിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെ ഗര്‍സെറ്റി വ്യക്തമാക്കി.യുഎസ് ദേശീയ സെക്യൂരിറ്റി ഉപദേഷ്ടാവ് ജേക് സള്ളിവനും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദത്തിന്റെ പ്രധാന്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. സാങ്കേതിക വിദ്യയടക്കം പല മേഖലയിലും പരസ്പരം സഹകരിക്കാനുള്ള തീരുമാനത്തിലൂടെ ഇന്ത്യ-അമേരിക്ക സൗഹൃദം പുതിയ ഉയരത്തിലെത്തിയെന്നാണ് വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്.

യുഎസ് ദേശീയ സെക്യൂരിറ്റി ഉപദേഷ്ടാവ് ജേക് സള്ളിവനും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദത്തിന്റെ പ്രധാന്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. സാങ്കേതിക വിദ്യയടക്കം പല മേഖലയിലും പരസ്പരം സഹകരിക്കാനുള്ള തീരുമാനത്തിലൂടെ ഇന്ത്യ-അമേരിക്ക സൗഹൃദം പുതിയ ഉയരത്തിലെത്തിയെന്നാണ് വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്.ഇന്ത്യയുമായുള്ള സൗഹൃദത്തിന് അമേരിക്ക വലിയ മൂല്യമാണ് കല്‍പ്പിക്കുന്നതെന്ന് നേരത്തെ ഗര്‍സെറ്റി പറഞ്ഞിരുന്നു. ഞങ്ങളിവിടെ വരുന്നത് പഠിപ്പിക്കാനും ഉപദേശിക്കാനുമല്ലെന്നും മറിച്ച് കേള്‍ക്കാനും പഠിക്കാനുമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ആശയ കൈമാറ്റത്തിന്റെ പ്രസക്തി ഊന്നിക്കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Top