മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ പ്രദര്‍ശിപ്പിച്ച കര്‍വ് എസ്യുവിയെ ഈ വര്‍ഷം സെപ്റ്റംബറില്‍ വിപണിയിലെത്തും. മിഡ് സൈസ് എവി വിഭാഗത്തില്‍ ക്രെറ്റയുമായി മത്സരിക്കുന്ന വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡലിനെയായിരുന്നു ടാറ്റ പ്രദര്‍ശിപ്പിച്ചത്. ആദ്യം കര്‍വിന്റെ ഇലക്ട്രിക് പതിപ്പും അടുത്ത വര്‍ഷം ആദ്യം ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ പതിപ്പും വിപണിയിലെത്തും. നെക്‌സോണ്‍ ഇവിക്ക് സമാനമായ പവര്‍ട്രെയിനായിരിക്കും കര്‍വിന് 143 ബിഎച്ച്പി കരുത്തും പരമാവധി 215 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ വാഹനത്തിനാവും. പുതിയ ആക്ടി ഇവി പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന കര്‍വ് ഇവിക്ക് 450 കിലോമീറ്റര്‍ മുതല്‍ 500 കിലോമീറ്റര്‍ വരെയായിരിക്കും റേഞ്ച്. ടാറ്റ കര്‍വ് പ്രധാന എതിരാളികള്‍ ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാക് എന്നിങ്ങനെയുള്ള എസ്യുവികളായിരിക്കും.
കര്‍വ് ഇവിക്ക് എംജി സിഎസ് ഇവി, ഹ്യുണ്ടായ് കോന ഇലക്ട്രിക് എന്നിവയില്‍ നിന്നായിരിക്കും പ്രധാന മത്സരം. നെക്‌സോണില്‍ ഉപയോഗിക്കുന്ന 115 ബിഎച്ച്പി, 260 യൂണിറ്റ് 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും കര്‍വിന്. ഓട്ടോ എക്‌സ്‌പോ 2023ല്‍ ടാറ്റ അവതരിപ്പിച്ച പെട്രോള്‍ എന്‍ജിനുകളില്‍ ഒന്നായിരിക്കും കര്‍വിന്റെ ഐസിഇ രൂപത്തിലുണ്ടാകുക. 123 ബിഎച്ച്പി കരുത്തും പരമാവധി 225 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഒരു സാധ്യത. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ എന്‍ജിനിലുള്ളത്. 168 ബിഎച്ച്പി കരുത്തും പരമാവധി 280 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 15 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മറ്റൊരു സാധ്യത.