ഇനി വാട്‌സ് ആപ് വഴിയും പരാതി പരിഹരിക്കാം

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് വാട്​സ്​ആപ്പിലൂടെ ആദ്യ പരാതി സ്വീകരിച്ചു

ഇനി വാട്‌സ് ആപ് വഴിയും പരാതി പരിഹരിക്കാം
ഇനി വാട്‌സ് ആപ് വഴിയും പരാതി പരിഹരിക്കാം

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ വാട്‌സ് ആപ് വഴിയും ഇനി പരാതി സ്വീകരിക്കും. കേരളപ്പിറവി ദിനത്തിൽ കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് വാട്​സ്​ആപ്പിലൂടെ ആദ്യ പരാതി സ്വീകരിച്ചു. 9746515133 എന്നതാണ് വാട്‌സ് ആപ് നമ്പർ. നിലവിൽ നേരിട്ടും ഇ-മെയിൽ, തപാൽ എന്നിവ മുഖേനയും പരാതി സ്വീകരിക്കുന്നുണ്ട്.

കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എ. സൈഫുദ്ദീൻ ഹാജി, പി. റോസ, മെംബർ സെക്രട്ടറി നിസാർ എച്ച്, രജിസ്ട്രാർ ഗീത എസ് എന്നിവർ സംസാരിച്ചു. ന്യൂനപക്ഷ സംഘടന നേതാക്കൾ പ​ങ്കെടുത്തു.

Top