കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് അഥവാ കാറ്റ് 2024-ന് അപേക്ഷിച്ചവര്‍ക്ക് തിരുത്തലിന് ഇപ്പോൾ അവസരം. മുന്‍പ് സമര്‍പ്പിച്ച അപേക്ഷയിലുള്ള തിരുത്തലുകളാണ് സാധ്യമാവുക. ഫോട്ടോഗ്രാഫുകള്‍, സിഗ്നേച്ചര്‍, പരീക്ഷാ കേന്ദ്രം എന്നിവയില്‍ സെപ്റ്റംബര്‍ 30 വരെ തിരുത്തലുകള്‍ നടത്താം.
Also Read: ഇഗ്നോ ജൂലായ് സെഷനിലെ അപേക്ഷ തീയതി നീട്ടി
ഇതിനായി , കാറ്റ് 2024-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ലോഗിന്‍ ബട്ടൺ ക്ലിക്ക് ചെയ്ത ശേഷം രജിസ്‌ട്രേഷന്‍ സമയത്ത് ലഭിച്ച യൂസര്‍ ഐഡിയും പാസ്‌വേഡും സമര്‍പ്പിക്കുക. ലോഗിന്‍ ചെയ്തതിന് ശേഷം സമര്‍പ്പിച്ച അപ്ലിക്കേഷന്‍ ഫോം കാണുന്നതിനുള്ള ബട്ടണ്‍ സെലക്ട് ചെയ്യുക. തുടർന്ന് ,ആവശ്യമുള്ള തിരുത്തലുകള്‍ നല്‍കുന്നതിനുള്ള ഓപ്ഷന്‍ തിരഞ്ഞെടുത്ത് തിരുത്തലുകള്‍ വരുത്താം. ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യാം.