അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി സമൂഹ വിവാഹം

അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി സമൂഹ വിവാഹം
അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി സമൂഹ വിവാഹം

മുംബൈ: അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായി മുകേഷ് അംബാനിയും നിത അംബാനിയും ജൂലൈ 2ന് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ സമൂഹ വിവാഹം സംഘടിപ്പിക്കും. വൈകുന്നേരം 4:30 ന് പാല്‍ഘറിലെ സ്വാമി വിവേകാനന്ദ് വിദ്യാമന്ദിറില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുക. അനന്ത് അംബാനിയുടെയും വ്യവസായി വിരേന്‍ മര്‍ച്ചന്റിന്റെ മകള്‍ രാധിക മര്‍ച്ചന്റിന്റെയും വിവാഹം ജൂലൈ 12 ന് മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പരമ്പരാഗത ഹിന്ദു ആചാരങ്ങള്‍ പ്രകാരം ആയിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുക.

ജൂലൈ 12 വെള്ളിയാഴ്ച ശുഭകരമായ ശുഭ് വിവാഹ ചടങ്ങുകളോടെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രം ധരിക്കാന്‍ അതിഥികളോട് നിര്‍ദേശിച്ചിട്ടുണ്ട്. ജൂലൈ 13 ശനിയാഴ്ച ശുഭ് ആശിര്‍വാദോടെ ആഘോഷങ്ങള്‍ തുടരും, അവസാന പരിപാടിയായ മംഗള്‍ ഉത്സവ് അല്ലെങ്കില്‍ വിവാഹ സല്‍ക്കാരം, ജൂലൈ 14 ഞായറാഴ്ചയാണ്. ഈ അവസരത്തില്‍ അതിഥികളോട് ‘ഇന്ത്യന്‍ ചിക്’ വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി, നിത അംബാനി കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ച് കാശി വിശ്വനാഥന് ആദ്യ വിവാഹ ക്ഷണക്കത്ത് സമര്പപ്പിച്ചു.

Top