പാലക്കാട്: കേരളം കാത്തിരുന്ന ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ പിരായിരിയിൽ ഇരട്ട വോട്ടെന്ന് പരാതി. എൽ.ഡി.എഫ് ഏജന്റ് പരാതി ഉന്നയിച്ചത് വോട്ടർ പോളിങ് ബൂത്തിൽ എത്തിയപ്പോഴാണ്. പിരായിരി ജി.എൽ.പി സ്കൂളിലെ ബൂത്തിലാണ് സംഭവം അരങ്ങേറിയത്.
ഇരട്ട വോട്ട് ആരോപണം ഉയർന്നതോടെ പ്രിസൈഡിങ് ഓഫീസറുടെ നിർദേശ പ്രകാരം വോട്ടറുടെ ഫോട്ടോ എടുത്ത ശേഷം സത്യവാങ്മൂലം എഴുതി വാങ്ങി. തുടർന്ന് വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അനുവദിച്ചു.
Also Read : പൂരം കലക്കിയതിന് പിന്നിൽ ബി.ജെ.പി. നേതാക്കളുമായി തിരുവമ്പാടി ദേവസ്വം നടത്തിയ ഗൂഢാലോചന- കൊച്ചിൻ ദേവസ്വം ബോർഡ്
ആരോപണം നിലനിൽക്കെ പാലക്കാട് മണ്ഡലത്തിൽ നിരവധി ഇരട്ട വോട്ടുകളുണ്ടെന്ന് യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയും പരാതി ഉന്നയിച്ചിരുന്നു. അതേസമയം, ഇരട്ട വോട്ട് സംബന്ധിച്ച് പ്രത്യേക പട്ടിക തയാറാക്കുമെന്നും വോട്ടർമാരെ നിരീക്ഷിക്കുമെന്നും പാലക്കാട് ജില്ല കളക്ടർ ഡോ. ചിത്ര വ്യക്തമാക്കിയിട്ടുണ്ട്.