CMDRF

സംവിധായകനെതിരെ പരാതി; നടിയുടെ മൊഴി രേഖപ്പെടുത്തി

വീഡിയോ കാള്‍ വഴി ഓണ്‍ലൈന്‍ ആയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്

സംവിധായകനെതിരെ പരാതി; നടിയുടെ മൊഴി രേഖപ്പെടുത്തി
സംവിധായകനെതിരെ പരാതി; നടിയുടെ മൊഴി രേഖപ്പെടുത്തി

ദുബായ്: സംവിധായകനെതിരെ പരാതി നല്‍കിയ നടിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. വീഡിയോ കാള്‍ വഴി ഓണ്‍ലൈന്‍ ആയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. അമ്മയ്ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് പറഞ്ഞതായി നടി അറിയിച്ചു.

അമ്മയില്‍ നല്‍കിയ പരാതികളില്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കുമെന്ന് നടി നേരത്തെ പറഞ്ഞിരുന്നു. മോശമായി പെരുമാറിയ സംവിധായകനെതിരെയും, അഭിനയിച്ച സിനിമകളില്‍ പ്രതിഫലം നല്‍കാത്തതും കാട്ടിയായിരുന്നു നടി 2018ല്‍ നല്‍കിയ പരാതി. രാജ്യത്തിന് പുറത്തായതിനാല്‍ ഇമെയില്‍ വഴിയാണ് നടി നിലപാടറിയിച്ചത്.

Top