ജനറല്‍ ആശുപത്രിയിലെ സര്‍ജനെതിരെ പരാതി

ആശുപത്രിയില്‍ സര്‍ജറി ചെയ്യാന്‍ പണം ചോദിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്.

ജനറല്‍ ആശുപത്രിയിലെ സര്‍ജനെതിരെ പരാതി
ജനറല്‍ ആശുപത്രിയിലെ സര്‍ജനെതിരെ പരാതി

പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ സര്‍ജനെതിരെ പരാതിയുമായി യുവതി. പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് യുവതി ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കിയത്.

ഡോക്ടര്‍ പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്. അതേസമയം ആശുപത്രിയില്‍ സര്‍ജറി ചെയ്യാന്‍ പണം ചോദിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് ശസ്ത്രക്രിയ ചെയ്യാനാണ് തുക ആവശ്യപ്പെട്ടതെന്നാണ് ഡോക്ടറുടെ വിശദീകരണം.

Top