CMDRF

മയക്കുമരുന്ന് നൽകി ബലാത്സംഗം; കേസെടുത്ത് പോലീസ്

ഇൻസ്റ്റാഗ്രാമിൽ നിന്ന് പരിചയപ്പെട്ട സുഹൃത്തടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

മയക്കുമരുന്ന് നൽകി ബലാത്സംഗം; കേസെടുത്ത് പോലീസ്
മയക്കുമരുന്ന് നൽകി ബലാത്സംഗം; കേസെടുത്ത് പോലീസ്

ബെംഗളൂരു: കർണാടകയിലെ ഉഡുപ്പിയിൽ 21കാരിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്‌തെന്ന് പരാതി. ഇൻസ്റ്റാഗ്രാമിൽ നിന്ന് പരിചയപ്പെട്ട സുഹൃത്തടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി ജില്ലയിലെ കർകല സ്വദേശികളായ അൽത്താഫ്, സേവിയർ റിച്ചാർഡ് കർഡോസ എന്നിവരാണ് അറസ്റ്റിലായത്.

കേസിന്റെ വിശദാംശങ്ങൾ ചുവടെ:

അൽത്താഫ് മൂന്ന് മാസം മുമ്പാണ് ഇൻസ്റ്റാഗ്രാം വഴി യുവതിയെ പരിചയപ്പെട്ടതെന്നും പിന്നീട് നിരന്തരം സമ്പർക്കത്തിലായെന്നും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച സ്ഥലം കാണിക്കാനെന്ന് പറഞ്ഞ് യുവതിയെ ഇയാൾ വിളിച്ചു വരുത്തുകയായിരുന്നു.

തുടർന്ന് യുവതിക്ക് മയക്കുമരുന്ന് അടങ്ങിയ ആൽക്കഹോൾ നൽകി മയക്കിക്കെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. യുവതി കരയാൻ തുടങ്ങിയതിന് ശേഷം അൽത്താഫ് യുവതിയെ വീട്ടിലേക്ക് കൊണ്ടുവിട്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. യുവതിയുടെ പരാതിയിലാണ് കർക്കല ടൗൺ പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്.

Also read: 70 കാരിയെ പീഡിപ്പിക്കുകയും സ്വർണ്ണവും പണവും കവർന്ന സംഭവം; പ്രതി പിടിയിൽ

അതേസമയം സംഭവം ലവ് ജിഹാദാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. ‘ഹിന്ദു പെൺകുട്ടികൾ ഇരകളാകുന്നത് ആശങ്കാജനകമായ സാഹചര്യമാണ്. സംസ്ഥാന സർക്കാരോ പൊലീസോ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നില്ല. പ്രതികൾക്ക് യാതൊരു ഭയവുമില്ലാത്തിനാൽ എല്ലാം ആസൂത്രിതമായി ചെയ്തതാണെന്ന് സംശയിക്കുന്നു,’ബിജെപി ജനറൽ സെക്രട്ടറിയും എംഎൽഎയുമായ വി സുനിൽ കുമാർ പറഞ്ഞു. പ്രതികൾക്ക് വേണ്ടി അഭിഭാഷകർ കോടതിയിൽ ഹാജരാകരുതെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി ജില്ലാ മുസ്‌ലിം ഫോറം രംഗത്തെത്തിയിട്ടുണ്ട്.

Top