മുക്കുപണ്ട വളകള്‍ നല്‍കി പണം തട്ടിയെടുത്തതായി പരാതി

രണ്ടുപേര്‍ വ്യത്യസ്ത സമയങ്ങളിലാണ് ചീമേനി സര്‍വിസ് സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖയില്‍ തട്ടിപ്പ് നടത്താനെത്തിയത്

മുക്കുപണ്ട വളകള്‍ നല്‍കി പണം   തട്ടിയെടുത്തതായി പരാതി
മുക്കുപണ്ട വളകള്‍ നല്‍കി പണം   തട്ടിയെടുത്തതായി പരാതി

കാഞ്ഞങ്ങാട്: ചീമേനി സര്‍വിസ് സഹകരണ ബാങ്കില്‍ പത്ത് മുക്കുപണ്ട വളകള്‍ നല്‍കി നാലുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. രണ്ടുപേര്‍ വ്യത്യസ്ത സമയങ്ങളിലാണ് ചീമേനി സര്‍വിസ് സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖയില്‍ തട്ടിപ്പ് നടത്താനെത്തിയത്. ചീമേനി പെട്ടിക്കുണ്ടിലെ രാജേഷ്, എ.പി.കെ.അഷറഫ് എന്നിവരാണ് തട്ടിപ്പ് നടത്തിയത്. രാജേഷ് കഴിഞ്ഞ 29ന് 39.800 ഗ്രാം വരുന്ന അഞ്ച് വളകള്‍ സ്വര്‍ണമെന്ന് പറഞ്ഞ് ബാങ്കില്‍ പണയപ്പെടുത്തി 19,9000 രൂപയാണ് വായ്പയെടുത്തത്.

അഷറഫ് കഴിഞ്ഞ മാസം 22ന് ഇതേ ബാങ്കില്‍ 40.300 ഗ്രാം തൂക്കം വരുന്ന അഞ്ച് മുക്കുവളകള്‍ നല്‍കി 19,3000 രൂപ കൈക്കലാക്കുകയായിരുന്നു. ബാങ്ക് മാനേജര്‍ ടി.വി. രഞ്ജിത്ത് കുമാറിന്റെ പരാതിയില്‍ ചീമേനി പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സമാനമായ തട്ടിപ്പ് കഴിഞ്ഞ ദിവസം മറ്റൊരു ബാങ്കിലും നടത്തിയിരുന്നു. ഈ കേസില്‍ പ്രതികള്‍ അറസ്റ്റിലായിരുന്നു.

Top