കൊച്ചി: യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ കേസ്. ആലുവ സ്വദേശിനിയായ സിനിമ നടി നൽകിയ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസ് എടുത്തത്.
തന്റെ ഓൺ ലൈൻ പോർട്ടലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ വാർത്ത നൽകിയെന്നാണ് കേസ്. ഇതോടോപ്പം തന്നെ രണ്ട് യുട്യൂബർമാർക്കെതിരേയും കേസുണ്ട്. നിലവിൽ സ്കറിയക്കെതിരെ പരാതി നൽകിയ നടി സിനിമ താരങ്ങൾക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച് കഴിഞ്ഞ മാസമാണ് രംഗത്തുവന്നത്.