തൃശൂർ: സ്കൂൾ വിദ്യാർത്ഥിയെ കാണാനില്ല. മന്തിയത്ത് വീട്ടിൽ സുരേഷിൻ്റെ മകൻ അനന്തനെയാണ്(16) കാണാതായത്. വരവൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. സ്കൂളിലേക്കെന്ന് പറഞ്ഞ് ഇന്നലെ വീട് വിട്ടിറങ്ങിയ അനന്തൻ വൈകിട്ട് തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. എന്നാൽ കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. ഇതറിഞ്ഞ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. എരുമപ്പെട്ടി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ വിവരമൊന്നും ലഭ്യമല്ല.