കൊച്ചി: പൊന്നാനി ലൈംഗിക അതിക്രമ ആരോപണത്തില്‍ കേസെടുക്കാനുളള മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ്പി സുജിത്ത് ദാസ്, ഡിവൈഎസ്പി ബെന്നി, സി ഐ വിനോദ് അടക്കമുള്ള ആരോപണ വിധേയര്‍ക്കെതിരെ കേസ് എടുക്കാനായിരുന്നു നിര്‍ദേശം. ഇതിനെതിരെ സിഐ വിനോദ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. 2022ല്‍ പരാതിയുമായി സമീപിച്ച പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ എസ് പി അടക്കമുളള ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നാണ് ആരോപണം. സി.ഐയ്‌ക്കെതിരായ ബലാത്സംഗ പരാതിയില്‍ ഇത്രയും വര്‍ഷവും നടപടിയെടുക്കാതിരുന്നത് ഞെട്ടിപ്പിക്കുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.