പത്തനംതിട്ട: ഓട്ടിസം ബാധിതനായ 17കാരനെ സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി. പത്തനംതിട്ട മല്ലപ്പള്ളി മങ്കുഴിപ്പടിയിലെ ഹീരം സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാരന്‍ കുട്ടിയെ മര്‍ദ്ദിച്ചതായി കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്. ആണ്‍കുട്ടി കീഴ്വായ്പൂര്‍ പൊലീസില്‍ മൊഴി നല്‍കി. കുട്ടിയുടെ മൊഴി പ്രകാരം ജീവനക്കാരന്‍ ഗോകുലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ പരാതിക്കിടയാക്കിയ സാഹചര്യം മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ പ്രതികരണം.