ഉടമ അമേരിക്കയിൽ, നാട്ടിലെ വീട്ടിൽ അപരിചിതർ

വീടിനു ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കുകയും പെയിന്റ് അടിക്കുകയും ചെയ്തിട്ടുണ്ട്.

ഉടമ അമേരിക്കയിൽ, നാട്ടിലെ വീട്ടിൽ അപരിചിതർ
ഉടമ അമേരിക്കയിൽ, നാട്ടിലെ വീട്ടിൽ അപരിചിതർ

കൊച്ചി: വിദേശത്തുള്ള വീട്ടുടമയുടെ അറിവില്ലാതെ മറ്റൊരു കുടുംബം താമസിക്കുന്നതായി പരാതി. അമേരിക്കയിൽ താമസിക്കുന്ന അജിത് കെ. വാസുദേവനാണ് പൂട്ടിക്കിടന്ന വീട്ടിൽ വേറെ കുടുംബം താമസിക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. വൈറ്റില ജനതാ റോഡിലാണ് അജിത്തിന്റെ ഉടമസ്ഥതയിലുള്ള വീടുള്ളത്. ഇത് വാടകയ്ക്കു നൽകിയിരുന്നില്ല. ​ഗെയ്റ്റ് ഉൾപ്പെടെ പൂട്ടിയിരുന്നതാണ്.

രണ്ട് തവണകളായി 5000ത്തിനു മുകളിൽ വൈദ്യുതി ബിൽ വന്നപ്പോൾ പരിശോധിക്കാൻ കെ.എസ്.ഇ.ബിക്ക് പരാതി നൽകിയിരുന്നു ഇദ്ദേഹം. അതിനിടെ ബിൽ കൂടാൻ കാരണമെന്താണെന്നു അന്വേഷിച്ചറിയാൻ ചെലവന്നൂർ സ്വദേശികളായ രണ്ട് പേരെ വീട്ടിലേക്ക് അയച്ചു. അപ്പോഴാണ് അവിടെ താമസക്കാരുണ്ടെന്നു മനസിലായത്.

വീടിനു ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കുകയും പെയിന്റ് അടിക്കുകയും ചെയ്തിട്ടുണ്ട്. അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്നു ഉടമ പരാതിയിൽ പറയുന്നു. പരാതി മരട് പൊലീസിനു കൈമാറി.

Top