തിരുവനന്തപുരം : ഒളിവില്‍ കഴിയവേ പി.പി ദിവ്യയ്ക്ക് രഹസ്യ ചികിത്സ നല്‍കിയെന്ന് പരാതി. പൊതുപ്രവര്‍ത്തകന്‍ കുളത്തൂര്‍ ജയ് സിംഗാണ് പരാതിക്കാരന്‍. പയ്യന്നൂരിലെ ആശുപത്രിയില്‍ ഇന്നലെ രാത്രി രഹസ്യമായി ചികിത്സ നല്‍കിയതായാണ് പരാതിയില്‍ പറയുന്നത്. ദിവ്യയെ ചികിത്സിച്ച ഡോക്ടര്‍ക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി.
ഒളിവില്‍ കഴിയുന്ന ആളാണെന്ന് ആശുപത്രി ജീവനക്കാര്‍ക്കും ഡോക്ടര്‍ക്കും അറിയാമായിരുന്നു, ചികിത്സ നല്‍കിയിട്ടില്ലെന്ന് വരുത്തുവാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. ആശുപത്രി രേഖകളില്‍ ചികിത്സാ തെളിവുകള്‍ ഉണ്ടാവാതിരിക്കാന്‍ പേരും മറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തിയില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പൊലീസിലെ ചിലരുടെ ഒത്താശ പ്രതിക്ക് ലഭിച്ചു. തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അന്വേഷണസംഘത്തിന് മുന്നില്‍ ദിവ്യ ഉച്ചയോടെയാണ് കീഴടങ്ങിയത്.