ഫ്ലൈറ്റിൽ ഡേറ്റ് കഴിഞ്ഞ ഭക്ഷണം വിതരണം ചെയ്തെന്ന് പരാതി; പ്രതികരിച്ച് വിമാന കമ്പനി

പ്രാഥമിക അന്വേഷണത്തിൽ, കുറച്ച് യാത്രക്കാർക്ക് ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത ശീതളപാനീയം അശ്രദ്ധമായി നൽകിയതായി കണ്ടെത്തിയെന്ന് ആകാശ എയർലൈൻസ്

ഫ്ലൈറ്റിൽ ഡേറ്റ് കഴിഞ്ഞ ഭക്ഷണം വിതരണം ചെയ്തെന്ന് പരാതി; പ്രതികരിച്ച് വിമാന കമ്പനി
ഫ്ലൈറ്റിൽ ഡേറ്റ് കഴിഞ്ഞ ഭക്ഷണം വിതരണം ചെയ്തെന്ന് പരാതി; പ്രതികരിച്ച് വിമാന കമ്പനി

ഡൽഹി: ഫ്ലൈറ്റിൽ കാലാവധി കഴിഞ്ഞ ഭക്ഷണം വിതരണം ചെയ്തെന്ന് പരാതി. ഗൊരഖ്പൂരിൽ നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന ‘ആകാശ’ എന്ന വിമാനത്തിലാണ് സംഭവം. യാത്രക്കാരന്‍റെ പരാതിയെ തുടർന്ന് വിമാന കമ്പനി അധികൃതർ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു.

ക്യുപി 1883 എന്ന വിമാനത്തിൽ വിതരണം ചെയ്ത ശീതളപാനീയത്തെ കുറിച്ചാണ് യാത്രക്കാരന്റെ പരാതി. ഗൊരഖ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം.

Also Read: യുപിയിൽ ചെന്നായയ്ക്ക് പിന്നാലെ കുറുക്കനും; അഞ്ച് കുട്ടികളടക്കം 12 പേര്‍ക്ക് പരുക്ക്

യാത്രക്കാരൻ ഇക്കാര്യം സോഷ്യൽ മീഡിയയിൽ ഉന്നയിച്ചതോടെ ആകാശ എയർലൈൻസ് പ്രതികരിച്ചു. യാത്രക്കാരന്‍റെ ഈ ആശങ്ക അംഗീകരിക്കുന്നുവെന്നും ആകാശ എയർലൈൻസ് വ്യക്തമാക്കി.

ഖേദിക്കുന്നു; ആകാശ എയർലൈൻസ്

AKASHA AIR- SYMBOLIC IMAGE

കമ്പനി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, കുറച്ച് യാത്രക്കാർക്ക് ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത ശീതളപാനീയം അശ്രദ്ധമായി നൽകിയതായി കണ്ടെത്തിയെന്ന് ആകാശ എയർലൈൻസ് വിശദീകരിച്ചു.

Also Read: ബീഹാറിൽ ഓടുന്നതിനിടെ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ബോഗികൾ വിട്ടുപോയി

കമ്പനിയുടെ ഭാഗത്ത് നിന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വിശദമായ അന്വേഷണം നടത്തും. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ആകാശ എയർലൈൻ വ്യക്തമാക്കി.

Top