വീട്ടമ്മയെ പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസ് റദ്ദാക്കി ഹൈക്കോടതി

എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവും ഹൈക്കോടതി റദ്ദാക്കി

വീട്ടമ്മയെ പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസ് റദ്ദാക്കി ഹൈക്കോടതി
വീട്ടമ്മയെ പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പൊന്നാനിയിൽ വീട്ടമ്മയെ പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതിയിലെ കേസ് ഹൈക്കോടതി റദ്ദാക്കി. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവും ഹൈക്കോടതി റദ്ദാക്കി. പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ എസ് പി സുജിത് ദാസ്, ഡി വൈ എസ് പി വിവി ബെന്നി തുടങ്ങിയവരാണ് ഉൾപ്പെട്ടിരുന്നത്.

Top