CMDRF

കാർ തടഞ്ഞ് രണ്ടരക്കിലോ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി

തൃശൂർ കിഴക്കേകോട്ട നടക്കിലാൻ അരുൺ സണ്ണിയും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്

കാർ തടഞ്ഞ് രണ്ടരക്കിലോ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി
കാർ തടഞ്ഞ് രണ്ടരക്കിലോ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി

തൃശൂർ: വഴുക്കുംപാറയിൽ കാർ തടഞ്ഞ് രണ്ടരക്കിലോ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. തൃശൂർ കിഴക്കേകോട്ട നടക്കിലാൻ അരുൺ സണ്ണിയും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്. കോയമ്പത്തൂരിൽ നിന്നും ആഭരണവുമായി വന്ന ഇവരെ മർദ്ദിച്ച് അക്രമി സംഘം സ്വർണം കവരുകയായിരുന്നുവെന്നാണ് പരാതി.

കുതിരാന് സമീപം വഴുക്കുംപാറയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു സംഘം തടഞ്ഞശേഷം ഇരുവരേയും അവരുടെ കാറിൽ കയറ്റിക്കൊണ്ടുപോയെന്നും കുട്ടനെല്ലൂർ ഭാഗത്തെത്തിയപ്പോൾ അരുൺ സണ്ണിയെ ഇറക്കിവിട്ടെന്നും സുഹൃത്തുമായി സംഘം കടന്നെന്നും പരാതിയിൽ പറഞ്ഞു. അരുൺ സണ്ണിക്ക് ​ഗുരുതരമായ മർദ്ദനമേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവം സംബന്ധിച്ച് ഒല്ലൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Top