തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി പരാതി; തെളിഞ്ഞാല്‍ റീപോളിംഗ് ആവശ്യപ്പെടുമെന്ന് ഡിസിസി പ്രസിഡന്റ്

കൊല്ലം: കൊല്ലത്ത് പ്രിസൈഡിങ് ഓഫീസര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയതായി പരാതി. മഞ്ഞപ്പാറ സ്വദേശിയാണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്. ചടയമംഗലം ഇട്ടിവ പഞ്ചായത്തില്‍ 133-ാം ബൂത്തില്‍ കുറവ് രേഖപ്പെടുത്തിയ വോട്ട് ഏജന്റ്മാരെ കൂട്ടുപിടിച്ച് പ്രിസൈഡിങ് ഓഫീസര്‍ ചെയ്തുവെന്നാണ് പരാതി.

ബൂത്തില്‍ 14 വോട്ടുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതില്‍ നാല് വോട്ട് വീതം മൂന്ന് പാര്‍ട്ടിക്കും 2 വോട്ട് നോട്ടയ്ക്കും ചെയ്തു കണക്ക് ഒപ്പിച്ചു എന്നാണ് പരാതി ഉയര്‍ന്നത്. അതേസമയം കൃത്രിമം കണ്ടെത്തിയാല്‍ റീ പോളിംഗ് ആവശ്യപ്പെടുമെന്ന് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു.

Top