തിരുവനന്തപുരം കുമാരപുരത്ത് ക്ഷേത്രക്കുളത്തിലെ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതായി പരാതി. വേലൂര്‍കോണം ശ്രീമഹാദേവര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലാണ് സംഭവം. സാമൂഹ്യ വിരുദ്ധര്‍ വിഷം കലക്കിയതെന്നാണ് നാട്ടുകാരുടെ സംശയം.
ക്ഷേത്രഭാരവാഹികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഫിഷറീസ് അധികൃതര്‍ സ്ഥലത്തെത്തി വെള്ളത്തിനരെ സാമ്പിള്‍ ശേഖരിച്ചു. ഇതിന്റെ ഫലം വന്നാല്‍ മാത്രമേ മീനുകള്‍ ചത്തുപൊങ്ങുന്നതിന്റെ കാരണം അറിയാന്‍ സാധിക്കൂ. പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.സമീപത്തെ സിസിടിവികള്‍ പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിനായില്ല. കോര്‍പറേഷനെ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളം പമ്പ് ചെയ്ത് മാറ്റിയിട്ടുണ്ട്.
നാല് ദിവസം മുമ്പാണ് ക്ഷേത്രക്കുളത്തിലെ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് ശ്രദ്ധയിപ്പെട്ടത്. വെള്ളത്തിന്റെ നിറവും മാറി, ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. ഇതോടെയാണ് അജ്ഞാതര്‍ വിഷം കലക്കിയതെന്ന് സംശയം തുടങ്ങിയത്.